
ഇടുക്കി: ഉടുന്പൻചോല മണ്ഡലത്തിൽ നിരവധി പേർക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിൻറെ പരിശോധനയിൽ കണ്ടെത്തി. ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് മനസിലായത്. 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
ഈ പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്സ് ലിസ്റ്റുകളിലാണ് പേരുള്ളത്. രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Last Updated Mar 30, 2024, 6:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]