
ബംഗളൂരു: ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ എത്തുമെന്ന് ഉറപ്പാണെന്ന് സ്കോട്ട് സ്റ്റൈറിസ്. ധോണിക്ക് കിരീടത്തോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ന്യൂസീലന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. മെയ് ഇരുപത്തിയാറിന് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍. പതിനേഴാം സീസണ് തിരശീല വീഴുമ്പോള്‍ ചാംപ്യന്മാരായി ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരോധിക്കപ്പെടുമെന്ന് സ്റ്റൈറിസ് പ്രവചിക്കുന്നത്.
സ്റ്റൈറിസ് വിശദീകരിക്കുന്നതിങ്ങനെ… ”സന്തുലിത ടീമാണ് ചെന്നൈയുടേത്. പുതിയതാരങ്ങളെല്ലാം സന്ദര്‍ഭത്തിനൊത്ത് കളിക്കാന്‍ കഴിയുന്നവര്‍. രണ്ടോ മൂന്നോ താരങ്ങളെ ആശ്രയിച്ചല്ല ചെന്നൈ കളിക്കുന്നത്. ഇതുതന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ ശക്തി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണിയുടെ സാന്നിധ്യം സിഎസ്കെയെ ഫേവറിറ്റുകളാക്കുന്നു. ധോണിക്ക് കിരീടത്തോടെ വിരമിക്കാനാവും.” സ്റ്റൈറിസ് പറഞ്ഞു.
ആദ്യ സീസണ് മുതല്‍ ചെന്നൈയെ നയിച്ച ധോണി ടീമിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇത്തവണ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കേയാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് കൈമാറിയത്. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണയാണ് ചെന്നൈ ഫൈനലിന് വേദിയാവുന്നത്. 2011ല്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ 2012ല്‍ ഗൗത് ഗംഭീര്‍ ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ, ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. ശിവം ദബെ (51), റുതുരാജ് ഗെയ്കവാദ് (46), രചിന് രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]