
നടി ബീന ആന്റണിയും മനോജ് കുമാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഹിറ്റായിരുന്നു. നേരത്തെ ഒരു വ്ലോഗിലൂടെയാണ് എല്ലാവര്ക്കും അറിയുന്ന ഒരു മകന് കൂടാതെ തനിക്കൊരു മകള്‍ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തിരുന്നു. സീരിയല്‍ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. പിന്നീട് പല തവണകളിയായി ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ അമ്മയും മകളും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബീന ആന്റണി. പിണങ്ങിയിരിക്കുന്ന മകളെ കണ്മണി അന്‍പോട് കാതലൻ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം സൗഹൃദത്തിലാക്കുകയാണ് ബീന. ഒടുവിൽ സന്തോഷത്തോടെ ഇരുവരും കെട്ടിപിടിക്കുന്നതും കാണാം. അമ്മ മകൾ സ്നേഹം എന്ന ഹാഷ് ടാഗോടെയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. തുടർന്നുള്ള വീഡിയോയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചതെന്ന് കാണിക്കുന്നുണ്ട്.
എല്ലാവരും സദ്യ കഴിച്ച് ഇല കൂടി വടിച്ചപ്പോൾ അവന്തിക ഡയറ്റ് എന്ന പേരും പറഞ്ഞു സദ്യ തൊട്ടുനോക്കിയിട്ടില്ലെന്ന് ബീന ആന്റണി പറയുന്നു. ഇലയിൽ അതേപോലെ ഇരിക്കുന്ന ചോറും കറികളും കാണിക്കുന്നുണ്ട്. ഞങ്ങളെ കണ്ട് പടിക്ക് സദ്യയെന്ന് കേട്ടാൽ ഞങ്ങൾ മൂക്കുംകുത്തി വീഴുമെന്ന് മറ്റ് താരങ്ങൾ പറയുന്നതും കേൾക്കാം.
ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഇരുവരുടെയും. ‘അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള് എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും’. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആള്, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചിട്ടുണ്ട്.
Last Updated Mar 30, 2024, 8:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]