
പാട്ന: ബീഹാറിലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിലയിൽ ‘ഇന്ത്യ’ സഖ്യം ധാരണയിലെത്തി. ആർ ജെ ഡിക്കൊപ്പം കോൺഗ്രസും സി പി എമ്മും സി പി ഐയും ഒന്നിച്ചാണ് എൻ ഡി എ സഖ്യത്തെ നേരിടുക. മൊത്തം 40 ലോക്സഭ മണ്ഡലങ്ങളിൽ ലാലു പ്രസാദിന്റെയും തേജസ്വി യാദവിന്റെയും ആർ ജെ ഡി 26 സീറ്റിലാകും ഇക്കുറി പോരാടുക. കോൺഗ്രസിനും ഇത്തവണ സീറ്റ് നിലയിൽ മെച്ചമുണ്ട്. 9 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ‘ഇന്ത്യ’ സഖ്യത്തിനായി ഗോദയിലിറങ്ങും. ഇടതുപക്ഷ പാർട്ടികൾക്കെല്ലാം കൂടി 5 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. സി പി ഐക്ക് ബെഗുസരായി സീറ്റ് നൽകിയപ്പോഘ സി പി എമ്മിന് ഖഗാരിയ സീറ്റാണ് നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 29, 2024, 3:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]