പത്തനംതിട്ട : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു.
തീ പടർന്ന് ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. പത്തനംതിട്ട
വകയാർ കൊല്ലംപടിയിലാണ് സംഭവം. കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യ ബിന്ദുവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വാടക വീടിന് തീവെച്ചത്.
പുലർച്ചെ ഒന്നരയോടെയായിരുന്നു വീടിന് തീ വെച്ചത്. ഭാര്യയിലുള്ള സംശയമാണ് പ്രകോപന കാരണമെന്നാണ് വിവരം.
രജനിയും രണ്ടു കുട്ടികളുമാണ് ഈ സമയം വിട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രജനിയെയും കുട്ടികളെയും രക്ഷിച്ചത്.
പൊള്ളലേറ്റ രജനിയെയും ഇളയ മകനെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ ഒരുഭാഗം പൂർണമായും കത്തി നശിച്ചു. തീകൊളുത്തിയശേഷം ഓടിരക്ഷപ്പെട്ട
സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു.
വിവാഹ ശേഷം ഇരുവരും മക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

