തിരുവനന്തപുരം: കേര വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ് നമ്മുടെ നാടിന് കേരളം എന്ന് പേര് കിട്ടിയത്. സ്കൂളില്‍ കുട്ടികള്‍ പഠിച്ചിരുന്ന കാര്യമാണിത്. കാലങ്ങളായി രാജ്യത്ത് ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ നാളികേര ഉത്പാദനത്തിന്റെ പേരിലുണ്ടായിരുന്ന ഒന്നാം സ്ഥാനം കേരളത്തിന് അന്യമാണ്. 2016 മുതല്‍ മറ്റൊരു സംസ്ഥാനത്തിനാണ് ഈ സ്ഥാനം കിട്ടുന്നത്.
നാളികേര ഉത്പാദനത്തില്‍ കേരളത്തെ കടത്തിവെട്ടി ഒന്നാം സ്ഥാനം കൈക്കലാക്കിയിരിക്കുന്നത് അയല്‍ സംസ്ഥാനമായ കര്‍ണാടകയാണ്. രാജ്യത്തെ മൊത്തം നാളികേര വിപണിയിലാണ് കര്‍ണാടക ഒന്നാമത് എത്തിയത്. 2016 മുതല്‍ ഈ നേട്ടം തുടര്‍ച്ചയായി അയല്‍ സംസ്ഥാനത്തിന്റെ പേരിലാണ്.
കേന്ദ്രത്തിന്റെ നാളികേര വികസന ബോര്‍ഡിന്റെ (സിഡിബി) കണക്കനുസരിച്ച് 2022-2023 ല്‍ കര്‍ണാടക ഉത്പാദിപ്പിച്ചത് 595 കോടി തേങ്ങയാണ്. 563 കോടിയുമായി കേരളം തൊട്ടുപിന്നിലുണ്ട്. 2021-22 കാലയളവില്‍ കേരളം 552 കോടിയും കര്‍ണാടക 518 കൊടിയുമായിരുന്നു നാളികേര ഉത്പാദനം.
2023 24 ലെ ആദ്യ രണ്ട് പാദങ്ങളിലെ സിഡിബിയുടെ താല്‍ക്കാലിക എസ്റ്റിമേറ്റ് പ്രകാരം, കേരളം ബഹുദൂരം പിന്നോട്ട് പോയി. നാളികേര ഉത്പാദനത്തില്‍ 726 കോടിയുമായി കര്‍ണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തമിഴ്നാടാണ് (578 കോടി) രണ്ടാം സ്ഥാനത്ത്. 564 കോടിയുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയുടെ നാളികേര ഉത്പാദനത്തിന്റെ 28.5 ശതമാനവും കര്‍ണാടകയാണ് സംഭാവന ചെയ്യുന്നത്. ബോള്‍ കൊപ്ര ഉത്പാദനത്തിലും കര്‍ണാടക കേരളത്തെ പിന്തള്ളിയിരിക്കുകയാണ്.