
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപ് വിവിധ തരത്തിലുളള ഭരണ പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ അദ്ദേഹം വാഗ്ധാനം ചെയ്തിരുന്നു. താൻ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ പോകുന്ന പല പദ്ധതികളെക്കുറിച്ചുളള വിശദീകരണങ്ങളും ട്രംപ് അന്ന് നടത്തിയിരുന്നു, ഇപ്പോഴിതാ അധികാരത്തിലേറി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പല വാഗ്ധാനങ്ങളും നിറവേറ്റാനുളള ഒരുക്കത്തിലാണ് ട്രംപ്.
താൻ അധികാരത്തിലേറിയാൽ വിദേശരാജ്യങ്ങൾക്ക് നൽകുന്ന ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ചില കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തുകയുണ്ടായി. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഗാസയിൽ കോണ്ടം വാങ്ങാൻ 50 മില്യൺ ഡോളർ അനുവദിച്ചതിനെക്കുറിച്ചാണ് കരോലിൻ പറഞ്ഞത്.
അമേരിക്കൻ ജനതയുടെ നികുതിപ്പണമാണ് ഗാസയിൽ ചെലവാക്കിയതെന്നും കരോലിൻ പറഞ്ഞു. ടെസ്ല സ്ഥാപകൻ ഇലോണ് മസ്ക് നേതൃത്വം നൽകുന്ന കാര്യക്ഷമതാ വകുപ്പാണ് ഈ ചെലവിന്റെ വിവരങ്ങൾ കണ്ടെത്തിയത്. കോണ്ടത്തിൽ സ്ഫോടകവസ്തു നിറച്ച് ബലൂണുകളായി പറത്തി ഹമാസ്, തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നുവെന്നാണ് അവർ പറഞ്ഞത്. ചൊവ്വാഴ്ചയാണ് നിർണായകമായ അറിയിപ്പ് അമേരിക്ക നടത്തിയത്. ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോ വിദേശ സഹായങ്ങളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളും അറിയിച്ചിരുന്നു. ഗാസയിലേക്ക് കോണ്ടം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ധനസഹായം ഇനി അനുവദിക്കില്ലെന്നായിരുന്നു അറിയിച്ചത്.
നേരത്തെ വിദേശ സഹായം 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് ഉത്തവിട്ടിരുന്നു. ഇതുകൂടാതെ മറ്റുപല മാറ്റങ്ങളും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഈജിപ്തിലേക്കും ഇസ്രയേലിലേക്കും അടിയന്തര ഭക്ഷണവും സൈനിക സഹായവും ഒഴികെയുളള എല്ലാ സഹായവും മരവിപ്പിക്കുകയാണെന്ന് കഴിഞ്ഞ വെളളിയാഴ്ച മാർക്കോ റൂബിയോ മെമ്മോയിൽ പറഞ്ഞിരുന്നു. എന്നാലും പ്രതിഷേധം ഉണ്ടായതോടെ ചില ഇളവുകളും വരുത്തിയിരുന്നു. അഭയം, മരുന്ന്, തുടങ്ങിയവയ്ക്ക് ധനസഹായം നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു.
എന്നാൽ ഗാസയിൽ കോണ്ടം വിതരണം ചെയ്യുന്നത് തടയാൻ ഇനിയും കാരണങ്ങൾ ഉണ്ട്. 2017ൽ ഇസ്രയേലിലേക്ക് സ്ഫോടകവസ്തുക്കൾ വിക്ഷേപിക്കാൻ ഗാസയിലെ സൈന്യം, കോണ്ടം ഉപയോഗിച്ചതായി മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച കോണ്ടങ്ങളും ബലൂണുകളും സ്കൂൾ പരിസരങ്ങളിലും കാർഷികമേഖലകളിലും പൊതുനിരത്തുകളിലും പറത്തിവിട്ട് വലിയ രീതിയിലുളള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഇതോടെ ആയിരക്കണക്കിന് ഹെക്ടർ ഭൂമി കത്തിനശിക്കുകയും വലിയ രീതിയിലുളള സാമ്പത്തിക നഷ്ടവും ഉണ്ടായി.
2109ൽ ചിക്കാഗോ ട്രിബ്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച് ഗാസയിൽ നിന്നുളള കത്തിച്ചുവിടുന്ന കോണ്ടവും പട്ടങ്ങളും ബലൂണുകളും തെക്കൻ ഇസ്രയേലിലെ വയലുകൾ നശിപ്പിച്ചിരുന്നു. ഇതിൽ നിന്ന് തന്നെ സൈനികർ കോണ്ടങ്ങൾ ദുരൂപയോഗം ചെയ്യുന്നതെന്ന് മനസിലാക്കാം. അതേസമയം കരോളിന്റെ ആരോപണങ്ങളെ നിഷേധിച്ച് മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. അന്ന് ഇസ്രയേൽ- പാലസ്തീൻ കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആൻഡ്ര മില്ലർ ഈ ആരോപണത്തെ വിചിത്രം എന്നുവിളിച്ചു.
ലൈംഗികാരോഗ്യത്തിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾക്കും വേണ്ടിയാണ് ഇത്രയും തുക ചെലവഴിച്ചതെന്നും അല്ലാതെ കോണ്ടം വാങ്ങുന്നതിന് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് 2023ൽ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് 60 മില്യൺ ഡോളർ ഗർഭനിരോധനത്തിനായുളള ഇൻഞ്ചെക്ഷനുകൾ, ഇൻട്രയൂട്ടറൈൻ ഉപകരണം, കോണ്ടം, ഗർഭനിരോധന ഗുളികകൾ, തുടങ്ങിയവ വാങ്ങാനായിരുന്നു. ഗാസയിലേക്ക് മാത്രമല്ല ലോകമെമ്പാടും ഉളള രാജ്യങ്ങൾക്ക് വേണ്ടിയും സഹായങ്ങൾ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ കോണ്ടത്തിന്റെ വില കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ കണ്ടെത്തൽ വലിയ തട്ടിപ്പിന്റെ മഞ്ഞുമലയുടെ തുടക്കം മാത്രമാണെന്നും, പണം ഹമാസ് നേതാക്കളുടെ പോക്കറ്റിൽ പോയിരിക്കാമെന്നും ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം, ആരോപണം ഉറപ്പിക്കുന്ന യാതൊരു തെളിവുകളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.