അമ്മ ലിവി സുരേഷ് അന്തരിച്ച വിവരം അൽപം മുമ്പാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം വിയോഗ വാർത്ത പുറത്തുവിട്ടത്. ഇതിനുപിന്നാലെ ഗോപി സുന്ദറിന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും.
ഗോപി സുന്ദറിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് ഗായിക അഭയ ഹിരൺമയി പങ്കുവച്ചത്. ‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിലൂടെ തുടങ്ങിയതാണ് നിങ്ങളുടെ സംഗീത യാത്ര. അമ്മ നിങ്ങളുടെ വഴികാട്ടിയാകട്ടെ, ഈ പ്രപഞ്ചം നിങ്ങളുടെ വേദന മായ്ക്കും ഏട്ടാ.’- എന്നാണ് അഭയ ഹിരൺമയി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.
ഗോപി സുന്ദറിനും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭയയയുടെ കുറിപ്പ്. അഭയ ഹിരൺമയിയും ഗോപി സുന്ദറും വർഷങ്ങളോളം ലിവിംഗ് ടുഗദറിലായിരുന്നു. അതിനുശേഷമാണ് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായത്. എന്നാൽ ആ ബന്ധവും അധികം നീണ്ടുനിന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നിരുന്നാലും ‘അമ്മ, ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദറിന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രം അമൃത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഗോപി സുന്ദറിനെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.