കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. ഗോപി സുന്ദർ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വടൂക്കര ശ്മശാനത്തിൽ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും തന്നു. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത സ്വരത്തിലും നിങ്ങൾ എന്നിലേയ്ക്ക് പകർന്ന സ്നേഹം അടങ്ങിയിട്ടുണ്ട്. നിങ്ങൾ പോയിട്ടില്ല – എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടുവയ്പ്പിലും ജീവിക്കുന്നു.
നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ കാണുന്നുണ്ടെന്നും എനിക്കറിയാം. സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങൾ എപ്പോഴും എന്റെ ശക്തിയും, എന്റെ വഴികാട്ടിയുമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂർക്കഞ്ചേരി അജന്ത അപ്പാർട്ട്മെന്റ്സിലാണ് ലിവി താമസിച്ചിരുന്നത്. ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ഗോപി സുന്ദർ, ശ്രീ (മുംബയ്). മരുമകൻ: ശ്രീകുമാർ പിള്ള (എയർ ഇന്ത്യ, മുംബയ്).