തിരുവനന്തപുരം: സമാധി വിവാദത്തിന് പിന്നാലെ നെയ്യാറ്രിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തൽക്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് നെയ്യാറ്റികര നഗരസഭ അറിയിച്ചത്. ഗോപൻ മരിച്ചതല്ല സമാധിയായതാണെന്നായിരുന്നു കുടുംബം ആദ്യം പറഞ്ഞിരുന്നത്.
ഗോപന്റെ ഇളയ മകൻ രാജസേനനാണ് മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റികര നഗരസഭയിലെത്തിയത്. എന്നാൽ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതർ സ്വീകരിച്ചില്ല. പൊലീസ് റിപ്പോർട്ട് വന്നതിന് ശേഷം മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.
കുടുംബം നൽകിയ കേസ് പരിഗണക്കവെ ഹെെക്കോടതി ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ചോദിച്ചിരുന്നു. പക്ഷേ ഗോപൻ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. വിവാദത്തിന് പിന്നാലെ സമാധി സ്ഥലത്ത് നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയശേഷം വീണ്ടും സംസ്കരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നിരുന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. അസുഖങ്ങൾ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടിൽ പറയുന്നു.