
ദില്ലി: മിലിട്ടറി ഹോസ്പിറ്റലിൽ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്ഐവി ബാധിതനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. 1.6 കോടി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആംഡ് ഫോഴ്സസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
Last Updated Jan 30, 2024, 7:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]