
വാഷിംഗ്ടണ്‍- ഗാസയില്‍ അരങ്ങേറുന്ന ക്രൂരതയില്‍ വാഷിംഗ്ടണ്‍ ‘പങ്കാളി’യാണെന്ന് യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് പറയുന്നു.
‘ശരിയായ കാര്യം ചെയ്തോളാന്‍ ഇസ്രായിലിനോട് ആവശ്യപ്പെടുന്നത് യു.എസ് നിര്‍ത്തേണ്ട സമയമാണിത്. നാം അവരോട് പറയണം: അവര്‍ രീതി മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ പിന്തുണ നഷ്ടപ്പെടും,’ സാന്‍ഡേഴ്സ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.
സാധാരണക്കാരെ കൊല്ലുന്നത് കുറയ്ക്കാനും ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കാനും ഇസ്രായിലി ഗവണ്മെന്റിനെ പ്രേരിപ്പിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അവകാശപ്പെടുന്നു. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇസ്രായിലിനുള്ള സഹായം നിര്‍ത്തണമെന്ന ആവശ്യം നിരസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
