

കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ആയുർവേദ ഫാർമസിസ്റ്റ് നിയമനം ; വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി ഒന്നിന്
സ്വന്തം ലേഖകൻ
കോട്ടയം ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
കോട്ടയം വയസ്കരക്കുന്നിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ 11 നാണ് ഇന്റർവ്യൂ. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. ഡി.എ.എം.ഇ.യുടെ ഒരു വർഷത്തെ ആയുർവേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. ബയോഡേറ്റയിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർക്കേണ്ടതാണ്. ഫോൺ: 0481 2568118.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]