
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി- ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് മേധാവി ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി ആരോപണം.
ഞായറാഴ്ചയാണ് ഫത്വ പുറപ്പെടുവിച്ചതെന്നും എന്നാല്‍ രാമക്ഷേത്ര പരിപാടി മുതല്‍ തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും ഇമാം പറഞ്ഞു.
‘ഇന്നലെ ഫത്വ പുറപ്പെടുവിച്ചു, പക്ഷേ ജനുവരി 22 വൈകുന്നേരം മുതല്‍ എനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നു. ജീവന് ഭീഷണിയാകുന്ന ചില കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ രാജ്യത്തെ സ്നേഹിക്കുന്നു ചടങ്ങില്‍ പങ്കെടുത്തതിന് എന്നെ വെറുക്കുന്നവര്‍ ഒരുപക്ഷേ പാകിസ്ഥാനിലേക്ക് പോകണം, ഞാന്‍ സ്നേഹത്തിന്റെ സന്ദേശം നല്കി. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ഞാന്‍ മാപ്പ് പറയുകയോ രാജിവെക്കുകയോ ചെയ്യില്ല, അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം- ഇമാം പറഞ്ഞു.
സ്നേഹം പ്രചരിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ഇമാം ആരാണ് തനിക്കെതിരെ ഫത്വ ഇറക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.