
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം – മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി. മേത്തല അഞ്ചപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയെയാണ് കോട്ടപ്പുറം പുഴയിൽ കാണാതായത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്. തീരദേശ പൊലീസും നാട്ടുകാരും ഏറെ നേരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആൺസുഹൃത്തുമൊത്ത് അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു.
Last Updated Jan 29, 2024, 11:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]