
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം സീസണ് ഫെബ്രുവരി 15 ന് തുടങ്ങും. ചെന്നൈയിലായിരിക്കും കളികള്‍. സൂപ്പര്‍ ഫൈവ് ഘട്ടം വരുന്നതോടെ ടൂര്‍ണമെന്റ് ഇത്തവണ കൂടുതല്‍ ആവേശകരമാവും. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരാണ് സൂപ്പര്‍ ഫൈവിലേക്ക് മുന്നേറുക. സൂപ്പര്‍ ഫൈവിലെ ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവരുടെ മത്സരത്തിലെ വിജയികളും ഫൈനലിലേക്ക് മുന്നേറും.
കൊച്ചി ബ്ലൂസ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസമുള്പ്പെടെ ഒമ്പത് ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. അഹമ്മദാബാദ് ഡിഫന്റേഴ്സ്, ബംഗളൂരു ടോര്‍പിഡോസ്, ചെന്നൈ ബ്ലിറ്റ്സ്, ദല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക്ഹോക്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ്, മുംബ മീറ്റിയേഴ്സ് എന്നിവയാണ് മറ്റു ടീമുകള്‍. ചെന്നൈയിലെ എസ്.ഡി.എ.ടി മര്ടിപര്പ്പസ് സ്റ്റേഡിയത്തിലായിരിക്കും മാര്‍ച്ച് 21 ന് ഫൈനല്‍.
ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്റേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സുമായി ഏറ്റുമുട്ടും. നിലവിലെ റണ്ണേഴ്സ്അപ് ബംഗളൂരു ടോര്‍പിഡോസും സീസണ് ഒന്നിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സും തമ്മിലുള്ള കളിയും അന്ന് അരങ്ങേറും.