ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങളെ വിമർശിച്ച് സമാജ്പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗമുണ്ടെന്നും അവിടെയും ഖനനം നടത്തണമെന്നും അഖിലേഷ് പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മുഖ്യമന്ത്രിയുടെ വസതിക്ക് താഴെ ഒരു ശിവലിംഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ശിവലിംഗം ഉണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാദ്ധ്യമങ്ങൾ ആദ്യം പോകണം അതിന് ശേഷം ഞങ്ങളും വരുമെന്നും അദ്ദേഹം പറഞ്ഞു. സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങൾ ഒമ്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു അഖിലേഷ് യാദവിന്റെ പരാമർശം
ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് സംഭാലിൽ പള്ളിക്ക് ഏകദേശം ഒരു കിലോമീറ്റർ അടുത്തുള്ള പ്രദേശത്ത് ഖനനം തുടങ്ങിയിരുന്നു. കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ ക്ഷേത്രവും കിണറും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഖനനം തുടങ്ങിയത്. തുടർന്ന് സമീപത്ത് കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു സംരക്ഷിത സ്മാരകമെന്ന നിലയിൽ പുരാവസ്തു അവശിഷ്ടങ്ങൾ കൈയേറാൻ ആർക്കും അവകാശമില്ലെന്നും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]