ഒട്ടാവ: കാനഡയിലെ ഹാലിഫാക്സ് സ്റ്റാൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ന്യൂഫൗണ്ട്ലാൻഡിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിലേക്ക് പറന്നിറങ്ങിയപ്പോൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിംഗ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ വിമാനാപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം നടക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ തീ പെട്ടെന്ന് അണച്ച് യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
വിമാനത്തിന്റെ ഉള്ളിൽ നിന്ന് യാത്രക്കാർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തരായ യാത്രക്കാരെ വീഡിയോയിൽ കാണാം. പിഎഎൽ എയർലെെൻസിന്റെ എയർ കാനഡ ഫ്ലെെറ്റ് എസി2259 ആണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. വിമാനം ലാൻഡ് ചെയ്ത് മുന്നോട്ട് പോകുമ്പോൾ ഒരുഭാഗത്ത് തീ കത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ലാൻഡിംഗ് ഗിയർ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷൻ അധികൃതർ അറിയിച്ചു. അപകടസമയത്ത് ഏകദേശം 80 ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
🚨 BREAKING: Air Canada flight makes emergency landing in Halifax with broken landing gear.
🔥 The wing scraped the runway, sparking a fire.
🙏 Minor injuries reported among passengers and crew.
The airport is now CLOSED as emergency services investigate.
This comes… pic.twitter.com/P1RoHiedd8
— Shalini (@ShaliniCutiePe) December 29, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]