പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിനിധികൾ. സിപിഎം പ്രവർത്തകനാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ ലോക്കപ്പ് ഉറപ്പാണെന്നും മറിച്ച് ബിജെപികാരാണ് എത്തുന്നതെങ്കിൽ തലോടലുമായിരിക്കുമെന്നായിരുന്നു വിമർശനം. സർക്കാർ സംവിധാനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
അതേസമയം, വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വേണ്ടി ജി സുധാകരൻ വായിൽ തോന്നുന്നത് പറയുന്നത് നിയന്ത്രിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് പാർട്ടിക്ക് ദോഷകരമാകുന്നുവെന്നാണ് വിമർശനം.ബിജെപിയിൽ നിന്ന് വരുന്നവരെ പശ്ചാത്തലം നോക്കാതെ പാർട്ടിയിൽ എടുക്കുന്നത് അപകടകരമാണ്. ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റുന്നുവെന്നായിരുന്നു വിമർശനം. എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജനെതിരെയും വിമർശനം ഉയർന്നു. ഇ പി ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇ പിക്ക് എന്തു ബന്ധമെന്ന് പ്രതിനിധികൾ ചോദിച്ചു. വിഷയം എന്തുകൊണ്ട് പാർട്ടി പരിശോധിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കുമെന്നാണ് സൂചന. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും.
കഴിഞ്ഞ ദിവസം തുടങ്ങിയ സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് പ്രതിനിധികൾ നേതൃത്വത്തിൽ ഉയർത്തിയത്. എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായും,എന്നാൽ കണ്ണൂർ- പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല എന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]