കാസർകോട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കാസർകോട് പടന്നക്കാട് ആണ് സംഭവം. കണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന സൈൻ റൊമാൻ (ഒൻപത്), ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ മൂന്നുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകുട്ടികളുടെ മൃതദേഹങ്ങളും ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂർ പെരളശേരിയിലും ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവിൽ ഇന്നുരാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തൃശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര സ്വദേശി സോണി (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആന്റണിക്ക് (14) പരിക്കേറ്റു. കുട്ടിയെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂർ തിരുവില്വാമലയിൽ ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. ഇന്നുരാവിലെ ഏഴേകാലോടെയായിരുന്നു സംഭവം. തിരുവില്വാമല തവക്കൽപ്പടി കിഴക്കേ ചക്കിങ്ങൽ ഇന്ദിരാദേവി (65) ആണ് മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ- കാടാമ്പുഴ റൂട്ടിലോടുന്ന മർവ എന്ന ബസിന്റെ വാതിലിലൂടെ പുറത്തേയ്ക്ക് തെറിച്ചുവീണതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണത്തിന് കാരണം. അപകടത്തിൽ ഇന്ദിരാദേവിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പഴമ്പാലക്കോട് കൂട്ടുപാതയിൽ നിന്നാണ് ഇന്ദിരാദേവി മകളോടൊപ്പം ബസിൽ കയറിയത്. തിരുവില്വാമല സർക്കാർ വൊക്കേഷണൽ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തെ വളവിൽ ബസ് തിരിയുമ്പോൾ സീറ്റിലിരിക്കുകയായിരുന്ന ഇന്ദിരാദേവി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.