
.news-body p a {width: auto;float: none;} സോൾ: തെക്കൻ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 179 പേരും മരിച്ചതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുപ്രകാരം രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇവർക്കും പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്.
രക്ഷപ്പെട്ടവരിൽ ഒരാൾ വിമാന ജീവനക്കാരനും മറ്റൊരാൾ യാത്രക്കാരനുമാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവരാണ് രക്ഷപ്പെട്ടത്.
എന്നാൽ മരണസംഖ്യയെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നാണിത്.
പ്രാദേശിക സമയം രാവിലെ ഒൻപതോടെ തായ്ലൻഡിലെ ബാങ്കോക്കിൽ നിന്നെത്തിയ ബോയിംഗ് 737-800 ജെറ്റ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സിഗ്നൽ സംവിധാനത്തിലും സമീപത്തെ കോൺക്രീറ്റ് വേലിയിലും ഇടിച്ചുതകരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പൊടുന്നനെ വിമാനത്തിന് തീ പിടിച്ചു.
അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫയർ എൻജിനുകളുടെ മണിക്കൂറുകൾ നീണ്ട
കഠിനപരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഇതിനുശേഷമാണ് രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചത്.
അപ്പോഴേക്കും ഒട്ടുമിക്കവരും മരിച്ചിരുന്നു. പക്ഷി ഇടിച്ചതുമൂലം ലാൻഡിംഗ് ഗിയർ തകരാറിലായതാണ് അപകട
കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. മരിച്ചവരിൽ കൂടുതലും കൊറിയക്കാരാണ്.
രണ്ടുപേർ മാത്രമാണ് തായ്ലൻഡ് സ്വദേശികൾ. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തകർന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് വീണ്ടെടുക്കുന്നതോടെ അന്വേഷണം കൂടുതൽ വേഗത കൈവരിക്കും. അട്ടിമറി സാദ്ധ്യതയുണ്ടോ എന്നും പരിശോധിക്കും.
ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണ് ഇന്നുണ്ടായത്. കഴിഞ്ഞയാഴ്ച കസാഖിസ്ഥാനിൽ അസർബൈജാൻ വിമാനം തകർന്നുവീണ് 38 പേർ മരിച്ചിരുന്നു.
ഈ അപകടത്തിന് പിന്നിൽ റഷ്യയാണെന്ന് ആരോപണം ഉയർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]