മെൽബൺ: മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തീപാറും ഓസ്ട്രേലിയൻ ബൗളിംഗിനെ സധൈര്യം നേരിട്ട് കന്നി സെഞ്ച്വറി (105 നോട്ടൗട്ട്) നേടിയ 21കാരൻ നിതീഷ്കുമാർ റെഡ്ഡി ഇന്നലെ സൂപ്പർ താരമായി. ഇന്ത്യയ്ക്ക് വേണ്ടി എട്ടാമനായാണ് നിതീഷ് ഇറങ്ങിയത്. ഫാസ്റ്റ് ബൗളർ ബോളണ്ടിനെ മിഡ് ഓൺ ബൗണ്ടറിയിലേക്ക് പായിച്ച് നിതീഷ് സെഞ്ച്വറി തികയ്ക്കുമ്പോൾ ഗാലറിയിലുണ്ടായിരുന്ന 83,000 കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പോരാട്ട വീര്യത്തെ അഭിനന്ദിച്ചത്.
ജോലി പോലും ഉപേക്ഷിച്ച് മകന്റെ ക്രിക്കറ്റ് പ്രേമത്തിനൊപ്പം നിന്ന നിതീഷിന്റെ പിതാവ് മുത്യാല റെഡ്ഡിയും ഗാലറിയിൽ നിറകണ്ണുകളോടെ സാക്ഷിയായി. പെർത്ത് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ വിശാഖപട്ടണം സ്വദേശിയായ നിതീഷ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോററും നിതീഷാണ്.
ഇപ്പോഴിതാ തന്റെ സെഞ്ചുറിക്ക് ശേഷം നിതീഷ് കുടുംബാംഗങ്ങളെ അപ്രതീക്ഷിതമായി കാണുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വീഡിയോയിൽ വികാരാധീനനായി നിതീഷിനെ കാണാം. നിതീഷ് താമസിച്ചിരുന്ന ഹോട്ടലിലാണ് മാതാവും പിതാവും സഹോദരിയും എത്തി കണ്ടത്. ഇതിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്. അച്ഛൻ എനിക്കായി ജോലി ഉപേക്ഷിച്ചെന്നും നിതീഷ് വീഡിയോയിൽ പറയുന്നുണ്ട്.
𝐓𝐞𝐚𝐫𝐬 𝐨𝐟 𝐣𝐨𝐲 𝐡𝐚𝐯𝐞𝐧’𝐭 𝐬𝐭𝐨𝐩𝐩𝐞𝐝 𝐫𝐨𝐥𝐥𝐢𝐧𝐠.
The Reddy family has been a bundle of emotions today. Witness the magical moment as they embrace Nitish after he wowed the world with his extraordinary maiden Test century at the MCG.
A day etched in memories… pic.twitter.com/uz9mrASuRm
— BCCI (@BCCI) December 28, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹം ഒരിക്കൽ കരയുന്നത് ഞാൻ കണ്ടു. ഇത് എന്നിൽ മാറ്റമുണ്ടാക്കി. ക്രിക്കറ്റിനെ ഗൗരവമായി കാണണമെന്ന് എനിക്ക് മനസിലായി. എനിക്ക് വേണ്ടിമാത്രമല്ല, അദ്ദേഹത്തിന് വേണ്ടികൂടിയായിരുന്നു അത്. എന്റെ ആദ്യത്തെ ജേഴ്സി കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം ഞാൻ ഇന്നും ഓർക്കുന്നു. അത് എനിക്ക് പ്രചോദനമായി’,- നിതീഷ് പറഞ്ഞു.
‘നിതീഷിനെ ഓർത്തി എനിക്ക് വളരെ അഭിമാനമുണ്ട്. നല്ലപോലെ അവർ കളിച്ചു. ചെറുപ്പം മുതൽ നിരവധി കഷ്ടപാടുകൾ സഹിച്ചാണ് നിതീഷ് ഈ നിലയിൽ എത്തിയത്. അവന് ഇത് വളരെ എളുപ്പമുള്ള യാത്രയായിരുന്നില്ല. നിതീഷിനെ ഓർത്ത് അഭിമാനിക്കുന്നു. അവൻ പറഞ്ഞത് ചെയ്തു’,- നിതീഷിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.