സോൾ: ദക്ഷിണ കൊറിയയിൽ യാത്രവിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 179 ആയി. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 181 പേരുമായി തായ്ലൻഡിൽ നിന്നെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് എമർജൻസി ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിച്ച് കത്തുകയായിരുന്നു. വിമാനം റൺവേയിലൂടെ അതിവേഗം മുന്നോട്ട് പോകുന്നതും കുറച്ച് മുന്നിലേക്ക് പോയി അവിടെയുള്ള മതിലിൽ ഇടിച്ച് കത്തുന്നതും വീഡിയോയിൽ കാണാം.
പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്ലൻഡുകാരും. ആറുജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട ഒരാൾ യാത്രക്കാരനും ഒരാൾ വിമാന ജീവനക്കാരനുമാണ്. ഇവർ വിമാനത്തിന്റെ പിൻഭാഗത്താണ് ഉണ്ടായിരുന്നത്. വിമാനത്തിലെ തീഅണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു.
അപകടത്തിൽ ജെജു എയർവേസ് മാപ്പ് പറഞ്ഞു. നിർഭാഗ്യകരമായ സംഭവത്തിൽ തങ്ങൾ തലതാഴ്ത്തി നിൽക്കുകയാണ്. ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാദ്ധ്യമായതെന്തും ചെയ്യാൻ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയർവേസ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക വെബ്സെെറ്റിലൂടെയാണ് ഇക്കാര്യം ജെജു അധികൃതർ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
🚨 Absolutely heartbreaking footage of the plane crash in South Korea with 181 souls onboard pic.twitter.com/7K0nbvbbyL
— Eric Daugherty (@EricLDaugh) December 29, 2024