ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യു.എസ് നിർമ്മിത ‘താഡ് ” വ്യോമപ്രതിരോധ സംവിധാനം (ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ആദ്യമായാണ് ഹൂതി മിസൈലിനെതിരെ ഇസ്രയേൽ താഡ് പ്രയോഗിക്കുന്നത്.
ഒക്ടോബറിലാണ് ബാലിസ്റ്റിക് മിസൈലുകളെ തകർക്കുന്ന താഡ് ഇസ്രയേലിലേക്ക് യു.എസ് എത്തിച്ചത്. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യു.എസിന്റെ നീക്കം. 870 – 3,000 കിലോമീറ്റർ പരിധിക്കുള്ളിലെ ഭീഷണികളെ തിരിച്ചറിയാൻ താഡിലെ റഡാറിന് കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]