ബീജിംഗ്: ചൈനയിൽ 35 പേരെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ഫാൻ വെയ്ക്വി (62) എന്നയാളെയാണ് ചൈനീസ് കോടതി ശിക്ഷിച്ചത്. നവംബർ 11ന് ഷുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ പ്രതി സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് ബോധപൂർവം കാർ ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തിൽ 43 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2014ന് ശേഷം ചൈനയിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.