
.news-body p a {width: auto;float: none;} ലണ്ടൻ: നാവിൽ വച്ചാൽ അലിഞ്ഞുചേരുന്ന പഞ്ഞി പോലെയുള്ള കോട്ടൺ കാൻഡി അഥവാ പഞ്ഞിമിഠായിയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ, കോട്ടൺ കാൻഡി കൊണ്ട് വ്യത്യസ്തമായ ഒരു ഗിന്നസ് ലോക റെക്കാഡ് സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ ലിയ ഷറ്റ്കെവർ.
60 സെക്കൻഡിൽ ഏറ്റവും കൂടുതൽ കോട്ടൺ കാൻഡി കഴിച്ച വ്യക്തിയായി മാറിയിരിക്കുകയാണ് ലിയ. പച്ച നിറത്തിലെ 49 ഗ്രാം കോട്ടൺ കാൻഡിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലിയ കഴിച്ചത്.
ഇതാദ്യമായല്ല ഒറ്റയിരിപ്പിൽ കൂടുതൽ ഭക്ഷണം അകത്താക്കി ലിയ റെക്കാഡ് സ്ഥാപിക്കുന്നത്. ഒറ്റ മിനിറ്റിൽ 19 ചിക്കൻ നഗ്ഗെറ്റും മൂന്ന് മിനിറ്റിനുള്ളിൽ 10 ജെല്ലി ഡോണട്ടുകളും കഴിച്ചതിന്റെ റെക്കാഡുകൾ യൂട്യൂബർ കൂടിയായ ലിയയുടെ പേരിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]