
.news-body p a {width: auto;float: none;} കറാച്ചി : 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിന് തിരിച്ചടി നൽകി അഫ്ഗാനിസ്ഥാനിലെ താലിബാൻ സൈന്യം. ഇന്നലെ പുലർച്ചെ ദണ്ഡേ പട്ടാൻ – കുറം അതിർത്തിയിൽ പാക് സൈന്യത്തിന്റെ പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു.
ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു.
പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടു. 19 പാക് സൈനികർ കൊല്ലപ്പെട്ടെന്നും അഫ്ഗാൻ സേന രണ്ട് പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അഫ്ഗാനുമായുള്ള പക്തിയ അതിർത്തിയിലും ഏറ്റുമുട്ടലുണ്ടായെന്ന് പാകിസ്ഥാൻ പറയുന്നു. അഫ്ഗാൻ സൈന്യത്തിന് നിലയുറപ്പിക്കാൻ ഖോസ്ത് പ്രവിശ്യയിലെ അതിർത്തി മേഖലകളിൽ നിന്ന് ജനം ഒഴിഞ്ഞു തുടങ്ങി.
ചൊവ്വാഴ്ച അഫ്ഗാനിലെ കിഴക്കൻ പക്തിക പ്രവിശ്യയിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാൻ) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ നടത്തിയ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവർ സാധാരണക്കാരാണോ തീവ്രവാദികളാണോ എന്ന് അഫ്ഗാൻ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ എല്ലാവരും പാകിസ്ഥാനിൽ നിന്ന് കുടിയേറിയ അഭയാർത്ഥികളാണെന്നാണ് താലിബാൻ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]