
ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശ നിലയിൽ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖരനാണ് അവശനിലയിൽ കിടപ്പിലായത്. ആനയ്ക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Last Updated Dec 29, 2023, 2:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]