
കാരറ്റ് മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള പച്ചക്കറിയാണ്. അത് മിക്കവാറും വാങ്ങേണ്ടിയും വരും. സ്ഥലപരിമിതി മൂലമാണ് പലരും കാരറ്റ് വളർത്താത്തത്. എന്നാൽ, ചട്ടിയിലോ കണ്ടെയ്നറുകളിലോ കാരറ്റ് വളർത്താം.
കാരറ്റ് മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള പച്ചക്കറിയാണ്. അത് വാങ്ങേണ്ടിയും വരും. സ്ഥലപരിമിതി മൂലമാണ് പലരും കാരറ്റ് വളർത്താത്തത്. എന്നാൽ, ചട്ടിയിലോ ഗ്രോബാഗിലോ കാരറ്റ് വളർത്താം.
10-12 ഇഞ്ച് ആഴമുള്ള പാത്രം വേണം തെരഞ്ഞെടുക്കാൻ. അതുപോലെ വായ നല്ല വലിപ്പമുള്ള പാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ഗ്രോബാഗോ, ചട്ടിയോ ഒക്കെ ആവാം.
മണ്ണിൽ നല്ല പോട്ടിംഗ് നിറക്കുകയാണ് കാരറ്റ് നടുന്നതിന് ആദ്യം വേണ്ടത്. 0.25-0.5 ആഴത്തിലാണ് നടുന്നത് എന്ന് ഉറപ്പ് വരുത്തുക.
നീർവാർച്ചയും വായുസഞ്ചാരവുമുള്ള മണ്ണാണ് കാരറ്റ് വളർത്താൻ അഭികാമ്യം.
പോട്ടിംഗ് മണ്ണ് വാങ്ങുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യണം. അത് കാരറ്റിന്റെ നല്ല വളർച്ചയ്ക്ക് സഹായിക്കും.
മുളപ്പിച്ചശേഷം ഈ കാരറ്റുകൾ നമുക്ക് മാറ്റിനടാം. ഇതിന് 2-3 ഇഞ്ച് അകലം വേണം.
6-8 മണിക്കൂർ സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. നല്ലപോലെ വെയിലുള്ള സമയമാണെങ്കിൽ ഭാഗികമായി തണലുള്ളിടത്തേക്ക് മാറ്റാം.
കണ്ടെയ്നറുകളിൽ വളർത്തുന്ന കാരറ്റിന് വലിയ വലിപ്പം പ്രതീക്ഷിക്കരുത്. ചെറുതോ മീഡിയം വലിപ്പമുള്ളതോ ആയ കാരറ്റായിരിക്കും ഉണ്ടാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]