
ഒരാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് നേരെ പ്രതിഷേധം തുടർന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള വഴിമധ്യേ എകെജി സെന്ററിന് സമീപത്തുവച്ച് എസ്എഫ്ഐ പ്രവർത്തകർ ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചു. പൊലീസ് പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടും ഗവർണറുടെ വാഹനവ്യൂഹനത്തിന് നേരെ നാല് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി ചാടി വീഴുകയായിരുന്നു.
ഗവർണർക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ രണ്ടു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ് എഫ് ഐ മയപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സർവ്വകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസുകാരെ തിരുകികയറ്റിയ ചാൻസലർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
Read Also :
സംസ്ഥാനത്തിന്റെ തലവനെ ആക്രമിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ഗവർണർ ഇന്നും തുടർന്നു. സംസ്ഥാനത്തിൻ്റെ തലവനെതിരെ അക്രമം അഴിച്ചു വിടുകയാണ്. അത്തരക്കാർക്കെതിരെ ഒരു നടപടിയും ഇല്ല. പിന്നെ അവർക്ക് എന്താണ് ചെയ്ത് കൂടാത്തതെന്നും പ്രതിഷേധക്കാരെ പരാമർശിച്ച് ഗവർണർ ചോദിച്ചു.
Story Highlights: SFI Black flag protest against Governor Arif Mohammed Khan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]