
സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്. കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നാണ് അബ്ദുറഹ്മാന്റെ പ്രതികരണം. മതസൗഹാര്‍ദത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തവരാണ് പഴയ സമസ്ത നേതാക്കള്‍. മന്ത്രിയെന്ന നിലയില്‍ ഓര്‍മിപ്പിക്കേണ്ട കാര്യമാണ് താന്‍ പറഞ്ഞതെന്ന്. തന്റെ വാക്കുകള്‍ ശരിയായ അര്‍ത്ഥത്തില്‍ സമസ്ത നേതാക്കള്‍ മനസിലാക്കുമെന്ന് കരുതുന്നുവന്നും അബ്ദുറഹ്മാന് പറഞ്ഞു.
മുസ്ലിങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയിരുന്നു. . ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, കേക്ക് മുറിക്കൽ തുടങ്ങിയ ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഹമീദ് ഫൈസിയുടെ പരാമർശം.
Read Also :
വിഷയത്തിൽ മന്ത്രി അബ്ദുറഹ്മാൻ വിമർശിച്ചതോടെ ഇതിനും ഹമീദ് ഫൈസി മറുപടിയുമായി എത്തുകയും ചെയ്തു. മത സൗഹാർദ്ദത്തിനെതിരായ ഒരു വാക്ക് പോലും തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ഹമീദ് ഫൈസി അമ്പലക്കടവ് മാധ്യമങ്ങൾ വളച്ചൊടിക്കുന്ന വാർത്ത കണ്ട് പ്രതികരിക്കേണ്ട ആളാണോ മന്ത്രിയെന്നും ചോദിച്ചു.
Story Highlights: V Abdurahiman replied to Hameed Faizy Ambalakkadavu
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]