

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 30 വര്‍ഷം തടവും പിഴയും
നെയ്യാറ്റിൻകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവും പിഴയും ശിക്ഷ.
വില്‍സണ്‍ (52) നെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതിയിലെ ജഡ്ജി കെ.വിദ്യാധരൻ ശിക്ഷിച്ചത്. 2017-ലാണ് സംഭവം.
തടവുശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.സന്തോഷ്കുമാര്‍ ഹാജരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ശിക്ഷ വിധിച്ചിരുന്നു. ശാസ്താംകോട്ട സ്വദേശിയായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 50 വര്‍ഷവും ആറു മാസവും തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് ശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]