
ന്യൂയോര്‍ക്ക്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്നു യുവാക്കള്‍ നടത്തിയ വെടിവെപ്പില്‍ 28കാരി മരിച്ചു. 26ന് രാത്രി ക്വീന്‍സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ക്ലാരിസ ബര്‍ഗോസ് എന്ന 28കാരിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തില്‍ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന 39കാരനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയുധധാരികളായ മൂന്ന് പേരാണ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ക്ലാരിസയുടെ കാര്‍ ലക്ഷ്യമിട്ടാണ് യുവാക്കള്‍ സ്ഥലത്തെത്തിയത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച രണ്ടുപേര്‍ റോഡ് ക്രോസ് ചെയ്താണ് ക്ലാരിസയുടെ കാറിന് അടുത്തെത്തിത്. ഇതേ സമയം, മറ്റൊരാള്‍ നടപ്പാതയിലൂടെ നടന്നും കാറിനരികിലെത്തി. പെട്ടെന്ന് ഒരാള്‍ ഡ്രൈവിംഗ് സീറ്റ് നോക്കിയും പിന്നാലെ മറ്റുള്ളവരും കാറിന് നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം മൂവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
വെടിയേറ്റെങ്കിലും ഡ്രൈവറായ യുവാവ് തന്നെയാണ് വാഹനമോടിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തി വിവരം അറിയിച്ചത്. ക്ലാരിസ ബര്‍ഗോസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്താണ് കൊലപാതകത്തിന്റെ കാരണമെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Last Updated Dec 28, 2023, 3:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]