
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ-ആയിരം മോഡിമാർ വന്നാലും രാജ്യത്ത് കോൺഗ്രസ് നിലനിൽക്കുക തന്നെ ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
കോൺഗ്രസ് ദുർബലമായാൽ രാജ്യത്ത് ജനാധിപത്യം അപകടത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് 139ാം ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ദുർബലമായാൽ ജനാധിപത്യമുണ്ടാവില്ല. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുന്നതിന് കോൺഗ്രസ് പ്രവർത്തകർ ആത്മസമർപ്പണം നടത്തണം.
കോൺഗ്രസിന്റെ ശക്തിയാണ് രാജ്യത്തിന്റെ ഊർജ്ജം. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങൾ രാജ്യത്ത് നിലനിൽക്കുവാനും രാജ്യത്തിന് കുതിപ്പേകാനും കോൺഗ്രസ് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാജ്യത്തെക്കുറിച്ചുള്ള സങ്കൽപമാണ് ത്രിവർണ പതാകയിലെ മൂന്നു നിറങ്ങൾ. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്-അദ്ദേഹം പറഞ്ഞു
ജില്ലാ കോൺഗ്രസ് ഓഫീസിന് മുന്നിൽ കെ. സുധാകരൻ പതാക ഉയർത്തി. സേവാദൾ വളണ്ടിയറും,കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും പതാകവന്ദനം നടത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നും സേവാദൾ വളണ്ടിയർമാർ, മഹിളാ കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ അണിനിരന്ന ജന്മദിന സന്ദേശറാലി നടത്തി. സ്റ്റേഡിയം കോർണറിലെ നെഹ്റു സ്തൂപത്തിന് സമീപം റാലി സമാപിച്ചു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിന് മുന്നിലായി സ്ഥാപിച്ച 139 കൊടിമരങ്ങളിൽ കെ.സുധാകരന്റെ നേതൃത്വത്തിൽ നേതാക്കളും ബ്ലോക്ക് ഭാരവാഹികളും ചേർന്ന് പതാക ഉയർത്തി.
ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, കണ്ണൂരിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി പി.എം.നിയാസ്, മേയർ ടി ഒ മോഹനൻ , വി.എ നാരായണൻ, അഡ്വ.സജീവ് ജോസഫ് എം.എൽ.എ,പി.ടി മാത്യു,സജീവ് മാറോളി,കെ.പ്രമോദ്,ശമ മുഹമ്മദ്,രാജീവൻ എളയാവൂർ ,എം.പി ഉണ്ണികൃഷ്ണൻ ,വി.വി പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി ,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണൻ,വി.പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ,അഡ്വ.റഷീദ് കവ്വായി,കെ.പി സാജു,പി.മാധവൻ മാസ്റ്റർ,ബൈജു വർഗീസ്,രജിത്ത് നാറാത്ത്,അജിത്ത് മാട്ടൂൽ ,ശ്രീജ മഠത്തിൽ ,മധുസൂദനൻ എരമം,മനോജ് കൂവേരി,വിജിൽ മോഹനൻ,കൂട്ടിനേഴത്ത് വിജയൻ,എം.കെ മോഹനൻ,എം.പി വേലായുധൻ,സി.വി സന്തോഷ് , അഡ്വ.സി.ടി സജിത്ത്,ഹരിദാസ് മൊകേരി,സി.ടി ഗിരിജ,കായക്കൽ രാഹുൽ,കൂക്കിരി രാജേഷ്,എം.പി അരവിന്ദാക്ഷൻ,പി.മുഹമ്മദ് ഷമ്മാസ്, രാഹുൽ വെച്ചിയോട്ട്,കല്ലിക്കോടൻ രാഗേഷ്,സുദീപ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.