
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും റണ്ണൊന്നുമെടുക്കാതെ വിരാട് കോലിയും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) യശസ്വി ജയ്സ്വാള്‍(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
റബാഡ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മ മടങ്ങി. എട്ട് പന്ത് നേരിട്ട രോഹിത്തിനെ റബാഡ ക്ലീന്‍ ബൗള്‍ഡാക്കി. ടെസ്റ്റില്‍ 11 ഇന്നിംഗ്സുകളില്‍ ഏഴാം തവണയാണ് റബാഡക്ക് മുന്നില്‍ രോഹിത് മുട്ടുമടക്കുന്നത്. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമെയുണ്ടായിരുന്നുള്ളു.
വണ്‍ ഡൗണായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ റബാഡക്കെതിരെ ആത്മവിശ്വാസത്തെ തുടങ്ങിയെങ്കിലും റബാഡ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി ജയ്സ്വാളിന് ക്രീസില്‍ അധിക നേരം ആയുസുണ്ടായില്ല. നാന്ദ്രെ ബര്‍ഗറിന്റെ പന്ത് യശസ്വി ലീവ് ചെയ്തെങ്കിലും ഗ്ലൗസിലുരുമ്മി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. 18 പന്തില്‍ അഞ്ച് റണ്‍സായിരുന്നു യശസ്വിയുടെ സംഭാവന.
Rohit Sharma dismissed for a duck Rabada nuked him again 😭 ||
— Rishi (@EpicVirat)
നേരത്തെ 256-5 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് ശേഷം 408 റണ്‍സിന് ഓള് ഔട്ടായി. 185 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 19 റണ്‍സെടുത്ത ജെറാള്‍ഡ് കോട്സിയും ലഞ്ചിന് മുമ്പെ വീണെങ്കിലും അര്‍ധസെഞ്ചുറിയുമായി പിടിച്ചു നിന്ന മാര്‍ക്കോ യാന്‍സനാണ്(84) ദക്ഷിണാഫ്രിക്കക്ക് 163 റണ്‍സ് ലീഡ് സമ്മാനിച്ചത്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ട ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ ടെംബാ ബാവുമ ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനിിറങ്ങിയല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]