
പത്തനംതിട്ട: പന്തളം എൻ എസ് എസ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിലായി. കേസിൽ ഒന്നാം പ്രതി വിഷ്ണു, ഗവർണർ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ പൊലീസ് ഇവിടെ നിന്ന് ഓടിച്ചു. പിന്നാലെ കോളേജിലെ ക്രിസ്തുമസ് പരിപാടി റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്റെ വീട് അടിച്ചു തകർത്തിരുന്നു. കോളേജിലെ സംഘര്‍ഷത്തിൽ പ്രതിയായ എബിവിപി നേതാവ് ശ്രീനാഥിന്റെ വീടാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആക്രമിച്ച് തകര്‍ത്തത്. പിന്നിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി ആരോപിച്ചിരുന്നു. പിന്നീട് പന്തളത്ത് ആർ എസ് എസ് കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. പന്തളം ടൗണിന് സമീപം ഉള്ള ആർ എസ് എസ് താലൂക്ക് കാര്യാലയത്തിലെ ജനൽ ചില്ല് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
Last Updated Dec 28, 2023, 6:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]