സ്വർണം, ഭൂമി തുടങ്ങിയ ആസ്തികൾക്ക് പുറമെ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ഉപയോഗിച്ചും ഇപ്പോൾ വായ്പയെടുക്കാൻ സാധിക്കും. ഓഹരികൾ ഈടായി നൽകി വായ്പ നേടുന്ന സംവിധാനമാണിത്.
വ്യക്തിഗത വായ്പകൾ ഉൾപ്പടെ മറ്റ് ഈടില്ലാത്ത വായ്പകളെക്കാൾ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. സ്വർണം പണയം വെക്കുന്നതിന് സമാനമായ ഈ പ്രക്രിയയിൽ, നിക്ഷേപകന്റെ കൈവശമുള്ള ഓഹരികളാണ് ഈടായി നൽകുന്നത്.
വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുമ്പോൾ ഓഹരികൾ ഉടമസ്ഥന് തിരികെ ലഭിക്കുകയും ചെയ്യും. പ്രധാന നേട്ടങ്ങൾ ഉടമസ്ഥാവകാശം: വായ്പാ കാലയളവിലുടനീളം ഓഹരികളുടെ ഉടമസ്ഥാവകാശം നിക്ഷേപകന് തന്നെയായിരിക്കും.
ആനുകൂല്യങ്ങള്‍: ഓഹരികൾ പണയത്തിലായിരിക്കുമ്പോൾ പോലും, ലാഭവിഹിതം (ഡിവിഡന്റ്), ബോണസ് ഷെയറുകൾ, സ്റ്റോക്ക് സ്പ്ലിറ്റ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും നിക്ഷേപകന് തുടർന്നും ലഭിക്കും. നിയന്ത്രണം: ഡീമാറ്റ് അക്കൗണ്ടിൽ ഈ ഓഹരികൾക്ക് മുകളിൽ ഒരു ‘ലിയൻ’ (lien) രേഖപ്പെടുത്തുന്നതിനാൽ, വായ്പ പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ ഇവ കൈമാറ്റം ചെയ്യാൻ സാധിക്കുകയില്ല.
എത്ര തുക ലഭിക്കും? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റിസർവ് ബാങ്കിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പണയം വെക്കുന്ന ഓഹരികളുടെ വിപണി മൂല്യത്തിന്റെ 50% വരെയാണ് വായ്പയായി അനുവദിക്കുക.
ഉദാഹരണത്തിന്, 10 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾക്ക് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കാം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള, കഴിഞ്ഞ ആറ് മാസത്തിനിടെ 80 ശതമാനം വ്യാപാര ദിനങ്ങളിലും സജീവമായി ട്രേഡ് ചെയ്യപ്പെട്ട
ഗ്രൂപ്പ് 1 ഓഹരികൾക്ക് മാത്രമാണ് സാധാരണയായി അംഗീകാരം ലഭിക്കുക. ഓഹരികൾ ഈടുവെച്ചുള്ള വായ്പയുടെ പരിധി, ഓഹരി മൂല്യത്തിന്റെ 50 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താനും പരമാവധി വായ്പാ തുക ഒരു കോടി രൂപയായി വർദ്ധിപ്പിക്കാനും റിസർവ് ബാങ്കിന്റെ നിർദ്ദേശമുണ്ട്.
വിപണി ഇടിഞ്ഞാല്‍ എന്ത് സംഭവിക്കും? സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളിൽ നിന്ന് വ്യത്യസ്തമായി ഓഹരികളുടെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാം. ഇതാണ് ഈ വായ്പയിലെ പ്രധാന വെല്ലുവിളി.
മാർജിൻ കോൾ: വിപണിയിലെ ഇടിവ് കാരണം ഓഹരികളുടെ മൂല്യം കുറയുമ്പോൾ ‘മാർജിൻ കോൾ’ എന്ന അവസ്ഥയുണ്ടാകാം. ഉദാഹരണത്തിന്, 20 ലക്ഷം രൂപയുടെ ഓഹരിക്ക് 10 ലക്ഷം രൂപ വായ്പയെടുത്ത ശേഷം ഓഹരി വില 20% ഇടിഞ്ഞാൽ, വായ്പയും ഓഹരി മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരും.
ഇത് നിശ്ചിത പരിധിക്ക് മുകളിലാകുമ്പോൾ, മൂല്യത്തിലുണ്ടായ കുറവ് നികത്താൻ ആവശ്യമായ തുക ഉടൻ അടയ്ക്കാൻ വായ്പ നൽകിയ സ്ഥാപനം നിക്ഷേപകനോട് ആവശ്യപ്പെടും. ഈ ആവശ്യകതയെയാണ് മാർജിൻ കോൾ എന്ന് വിളിക്കുന്നത്.
നിർബന്ധിത വിൽപ്പന: മാർജിൻ കോൾ ലഭിച്ചാൽ, ആവശ്യപ്പെട്ട തുക പണമായി അടച്ച് കുറവ് നികത്തണം.
നിശ്ചിത സമയത്തിനുള്ളിൽ നിക്ഷേപകൻ ഈ തുക അടച്ചില്ലെങ്കിൽ, പണയം വെച്ച ഓഹരികൾ വിറ്റ് നഷ്ടം നികത്താൻ വായ്പ നൽകിയ സ്ഥാപനത്തിന് അധികാരമുണ്ടായിരിക്കും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

