ഉമ്മുൽ ഖുവൈൻ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽ ഖുവൈൻ പൊലീസ് ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. താമസക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേരുന്നതിനും വേണ്ടിയാണ് ഈ ആനുകൂല്യം നൽകുന്നത്.
നിലവിലുള്ള നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ കുറഞ്ഞ നിരക്കിൽ അടച്ചുതീർക്കാൻ വാഹന ഉടമകൾക്ക് ഇതിലൂടെ സാധിക്കും. 2025 ഡിസംബർ 1-ന് മുൻപ് ഉമ്മുൽ ഖുവൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അതേസമയം, ഗുരുതര സ്വഭാവമുള്ള നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കില്ല. ഡിസംബർ 1, 2025 മുതൽ ജനുവരി 9, 2026 വരെയാണ് പിഴ അടയ്ക്കാനുള്ള സമയം.
ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശികകൾ തീർക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

