തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തി. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.
വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തി രാഹുൽ വക്കാലത്തിൽ ഒപ്പുവെച്ചു. എംഎൽഎ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് അദ്ദേഹം അഭിഭാഷകനെ കാണാനെത്തിയത്.
രാഹുലിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കുകയും ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു. അഭിഭാഷകനെ കണ്ടതിന് ശേഷം രാഹുൽ എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

