ദില്ലി: ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണയേറുന്നതായി റിപ്പോർട്ട്. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് ബോർഡ് അംഗങ്ങൾ നിലപാടെടുത്തതായാണ് സൂചന. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തുന്നതിനോട് ബോർഡ് അംഗങ്ങൾ യോജിപ്പ് പ്രകടിപ്പിച്ചതോടെ ഐസിസിയിൽ പാകിസ്ഥാൻ ഒറ്റപ്പെട്ട നിലയിലാണ്.
പാകിസ്താനോട് നിലപാട് അറിയിക്കാൻ ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴങ്ങിയില്ലെങ്കിൽ ടൂർണമെന്റ് പാകിസ്ഥാനിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഐസിസി പരിഗണിച്ചേക്കും. തിങ്കളാഴ്ചയ്ക്കകം മത്സരക്രമം പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്ന് ഐസിസി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, 20 മിനിട്ടോളം നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് യോഗം നാളത്തേയ്ക്ക് മാറ്റാൻ തീരുമാനമാനിച്ചത്. അതേസമയം, സമവായത്തിലെത്താനായി ഇന്ന് നടന്ന അനൗദ്യോഗിക ചർച്ചയും ഫലം കണ്ടില്ല.
20 മിനിട്ടോളം നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തിൽ ഉറച്ചുനിന്നതോടെ നിർണായക യോഗം നാളത്തേയ്ക്ക് മാറ്റാൻ തീരുമാനമാനിച്ചത്. പാകിസ്ഥാനിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. എന്നാൽ, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ ടൂർണമെന്റ് കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാൽ, മറ്റ് ടീമുകൾക്ക് ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൂടി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി പാകിസ്ഥാനിലേയ്ക്ക് പോകാൻ ഇന്ത്യ തയ്യാറല്ലെന്ന് ഈ മാസം 9ന് തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
READ MORE: ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]