കൊച്ചി : ട്രാക്കോ കേബിൾസിലെ ജീവനക്കാരൻ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ. മരിച്ച, കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗർ പി ഉണ്ണി (54) 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ജീവനക്കാർ ആരോപിച്ചു.
ഇൻഫോ പാർക്കിന് ഭൂമി കൈമാറും മുൻപ് മാന്യമായ പാക്കേജ് നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇത് പാഴായി. പാക്കേജ് നൽകില്ലെന്ന് ഇന്നലെ എം ഡി ഇന്നലെ തിരുവല്ലയിലെ യോഗത്തിൽ പറഞ്ഞു. ഇതാണ് ഉണ്ണിക്കു കൂടുതൽ മനോവിഷമം ഉണ്ടാക്കിയതെന്നും സഹപ്രവർത്തകർ ഇനിയും ഒരുപാട് ജീവനക്കാർ ജീവൻ ഒടുക്കേണ്ടി വരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഉണ്ണിയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. പാക്കേജ് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്തുവെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
11 മാസമായി ശമ്പളമില്ലെന്ന് ബന്ധുക്കൾ; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]