വിവാഹത്തിന് മുന്നോടിയായി പലവിധത്തിലുള്ള ചടങ്ങുകളും ഉണ്ടാകാറുണ്ട്. അതിലൊന്നാണ് ഹൽദി. എന്നാൽ, സ്വന്തം വിവാഹത്തിന്റെ ഹൽദി ചടങ്ങിൽ ധരിക്കേണ്ട വസ്ത്രങ്ങളെടുക്കാൻ മറന്നാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരനുഭവം പങ്കുവയ്ക്കുകയാണ്, രാംനാഥ് ഷേണായി എന്ന യുവാവ്.
താനും കുടുംബവും ഹൽദി ചടങ്ങിന് പോയി. എന്നാൽ, അതിനിടയിൽ താൻ തന്റെ മഞ്ഞനിറമുള്ള കുർത്ത മറന്നുപോയി എന്നാണ് യുവാവ് കുറിച്ചത്. എന്നാൽ, ആ സമയം സ്വിഗി ഇൻസ്റ്റാമാർട്ടിൽ മാന്യവർ കുർത്ത ഓർഡർ ചെയ്തു എന്നും എട്ട് മിനിറ്റിൽ അത് സ്ഥലത്തെത്തി എന്നും രാംനാഥ് പറയുന്നു.
അവിടം കൊണ്ടും തീർന്നില്ല. ഹൽദി ചടങ്ങിനു ശേഷമാണ്, മാറിധരിക്കാൻ മറ്റ് അടിവസ്ത്രങ്ങളൊന്നും താൻ കൊണ്ടുവന്നിട്ടില്ല എന്ന് രാംനാഥ് മനസിലാക്കുന്നത്. അവിടെയും യുവാവ് ഇൻസ്റ്റാമാർട്ടിന്റെ സഹായം തന്നെയാണ് തേടിയത്. റെക്കോർഡ് സമയത്തിനുള്ളിൽ അടിവസ്ത്രങ്ങളെത്തിച്ചത്രെ ഇൻസ്റ്റാമാർട്ട്. ഇൻസ്റ്റാമാർട്ടിൻ്റെ കുറ്റമറ്റ സേവനത്തെ രാംനാഥ് അഭിനന്ദിച്ചു. തൻ്റെ വിവാഹത്തിനുള്ള ക്ഷണം അവർ അർഹിക്കുന്നുണ്ടെന്നാണ് യുവാവ് തമാശയായി പറഞ്ഞത്.
36 hours to my wedding, and @SwiggyInstamart deserves a seat at the mandap!
Haldi morning chaos = forgot my yellow kurta. Family wrath loading… until Instamart saved the day with a Manyavar kurta in 8 minutes (here’s me rocking it 10 minutes later).
Then came the Haldi… pic.twitter.com/zTJyrGOQJ6
— Ramnath Shenoy (@ramnathshenoy22) November 26, 2024
‘തൻ്റെ വിവാഹത്തിന് 36 മണിക്കൂറാണ് ഇനിയുള്ളത്, @SwiggyInstamart മണ്ഡപത്തിൽ ഒരു ഇരിപ്പിടം അർഹിക്കുന്നുണ്ട്! ഹൽദി ദിവസം രാവിലെ തൻ്റെ മഞ്ഞ കുർത്ത മറന്നു. കുടുംബക്കാർക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. 8 മിനിറ്റിനുള്ളിൽ ഒരു മാന്യവർ കുർത്തയുമായി വന്ന് ഇൻസ്റ്റാമാർട്ട് തന്നെ രക്ഷിച്ചു. പിന്നീട് ഹൽദിക്ക് ശേഷം ആകെ നനഞ്ഞുകുതിർന്നു. മാറ്റിധരിക്കാൻ അടിവസ്ത്രങ്ങളുണ്ടായിരുന്നില്ല. 10 മിനിറ്റിനുള്ളിൽ ഇൻസ്റ്റാമാർട്ട് ഒരു പുതിയ ജോഡി എത്തിച്ചു. താനവരെ ക്ഷണപ്പട്ടികയിൽ ചേർത്തേക്കാം’ എന്നാണ് രാംനാഥ് കുറിച്ചത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ‘വധുവിനെയും ഓൺലൈനിലാണോ ഓർഡർ ചെയ്തത്’ എന്നാണ് ഒരാൾ തമാശയായി കുറിച്ചത്.
‘ഇന്ത്യക്കാരന് രണ്ട് ഭാര്യമാർ, അവള് പണമടിച്ചുമാറ്റി സ്ഥലം വിടും’; എന്തെല്ലാം നുണകൾ, വീഡിയോയുമായി ദമ്പതികള്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]