ബെംഗളൂരുവിൽ നിന്നുള്ള അനേകം ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിരന്തരം വൈറലായി മാറാറുണ്ട്. അതിപ്പോൾ ബെംഗളൂരുവിലെ ട്രാഫിക് ആണെങ്കിലും ശരി വെറൈറ്റി ആയിട്ടുള്ള കാഴ്ചകളാണെങ്കിലും ശരി. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത് Ravilla Lokesh എന്ന യൂസറാണ്.
ചിത്രത്തിൽ കാണുന്നത് ഒരു സഞ്ചരിക്കുന്ന കൊച്ചു ലൈബ്രറിയാണ്. ഈ ലൈബ്രറിയുടെ ചിത്രം ‘ബെംഗളൂരു സ്റ്റൈൽ’ എന്ന കാപ്ഷനോടെയാണ് പങ്കുവച്ചിരിക്കുന്നത്. ഓട്ടോയുടെ പിൻസീറ്റിലിരുന്ന് പകർത്തിയ ചിത്രമാണിത്. ചിത്രത്തിൽ കാണുന്നത് ഓട്ടോയിൽ വച്ചിരിക്കുന്ന വിവിധ പുസ്തകങ്ങളാണ്.
ഓട്ടോ ഡ്രൈവർ എല്ലാ പുസ്തകങ്ങളും പ്രത്യേകം സെക്ഷനിലാക്കി വച്ചിരിക്കുകയാണ്. അതോടൊപ്പം ഒരു കുറിപ്പും കാണാം. ‘പുസ്തകം സൗജന്യമാണ്, നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം’ എന്നാണ് അതിൽ എഴുതി വച്ചിരിക്കുന്നത്. ആത്മീയമായതും ഫിലോസഫിക്കലായതുമായ പുസ്തകങ്ങളാണ് ഓട്ടോയിൽ ഉള്ളത്. ട്രാഫിക്കിൽ കുരുങ്ങി കിടക്കവെ തന്റെ സുഹൃത്താണ് ഈ മിനി ലൈബ്രറി കണ്ടത് എന്നും ലോകേഷ് പറയുന്നു. ഈ ഓട്ടോ ഡ്രൈവർ ഒരു ലൈഫ് കോച്ച്, കൗൺസിലർ, ആത്മീയ വഴികാട്ടി എന്നീ നിലകളിലും പ്രവർത്തിക്കുന്നു എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
ഇതിനു മുമ്പും ബെംഗളൂരുവിൽ നിന്നും ഇതുപോലെയുള്ള കൗതുകകരമായ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഈ ചിത്രത്തിനും നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ഒരുപാടുപേർ ചിത്രത്തിന് കമന്റ് നൽകി. ഇത് തന്നെയാണ് ബെംഗളൂരുവിന്റെ സ്പിരിറ്റ് എന്ന് കമന്റ് നൽകിയവരുണ്ട്.
നേരത്തെയും ഇതുപോലെയുള്ള ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഒരു ഓട്ടോ ഡ്രൈവർ യാത്രക്കാരോട്, ‘എന്തെങ്കിലും സ്റ്റാർട്ടപ്പിനുള്ള ആശയങ്ങൾ പങ്കുവയ്ക്കൂ’ എന്ന് പറയുന്ന പോസ്റ്റർ ഓട്ടോയിൽ വച്ചതും ഇതുപോലെ വൈറലായിരുന്നു.
1,068 രൂപയ്ക്ക് വാങ്ങിയ പുസ്തകം, ‘ഹാരി പോട്ടർ’ ലേലത്തിൽ വിറ്റത് 38 ലക്ഷം രൂപയ്ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]