.news-body p a {width: auto;float: none;}
കണ്ണൂർ : പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസ്. കണ്ണൂർ കേളകത്താണ് സംഭവം. 14 വയസുകാരനാണ് കാർ നിരത്തിലിറക്കിയത്. കാറിൽ നാലുവയസുകാരനും ഒപ്പമുണ്ടായിരുന്നു. ഉയരം കുറഞ്ഞ വ്യക്തി കാറോടിക്കുന്നത് പൊലീസിന്റെ ശ്രദ്ധേയിൽപ്പെടുകയായിരുന്നു. തുടർന്ന് അടക്കാത്തോട് ജംഗ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ. ബേബി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]