കൊതുകിനെ തുരത്താൻ മിക്ക വീടുകളിലും കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ. യഥാർത്ഥത്തിൽ അത് ആരോഗ്യത്തിന് നല്ലതാണോ?.കൊതുക് നശീകരണ ഉപകരണങ്ങൾ ഡെങ്കി അല്ലെങ്കിൽ ചിക്കുൻഗുനിയ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു.
കൊതുകിനെ തുരത്താൻ കൊതുക് നശീകരണ ഉപകരണങ്ങൾ സഹായിക്കുമെങ്കിലും അത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. കാരണം അതിൽ അടങ്ങിയിട്ടുള്ള ദ്രാവകത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതാണ് ആരോഗ്യപ്രശ്നമുണ്ടാക്കുന്നത്.
ട്രാൻസ്ഫ്ലൂത്രിൻ, ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്സിടോലുയിൻ, സിട്രോനെല്ലോൾ, ഡൈമെതൈൽ ഒക്റ്റാഡീൻ, മണമില്ലാത്ത പാരഫിൻ (96 ശതമാനം w/v), നിരവധി സുഗന്ധ സംയുക്തങ്ങളുടെ (ബെൻസിൽ അസറ്റൽ) മിശ്രിതം കൊതുക് നശീകരണ ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ഈ ദ്രാവക ലായനികൾ ശരീരത്തിൽ ഏൽക്കുന്നത് വിറയൽ, ഉത്കണ്ഠ, തുമ്മൽ, ശ്വാസതടസ്സം, ചർമ്മ അലർജികൾ, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നതായി ഡോ. അരുൺ നായക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കൂടാതെ, ഈ പദാർത്ഥങ്ങളെ കാറ്റഗറി-2 കാർസിനോജനുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് കാൻസർ കേസുകളുടെ വർദ്ധനവിന് കാരണമാകുന്നു.
ഇത് കുട്ടിയുടെ പ്രതിരോധ സംവിധാനത്തെയും വികസിക്കുന്ന ഗർഭപിണ്ഡത്തിൻ്റെ തലച്ചോറിനെയും ഗുരുതരമായി ദോഷകരമായി ബാധിക്കും. ഹൈപ്പോതൈറോയിഡിസവും ഇതിൻ്റെ ഫലമായി ഉണ്ടാകാം. മനുഷ്യരെ കൂടാതെ നായ്ക്കളെയും ബാധിക്കുന്നു. ചർമ്മത്തിൻ്റെ സെൻസിറ്റിവിറ്റിക്കും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുന്ന ആരോമാറ്റിക് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുമെന്ന് Centers for Disease Control and Prevention അവകാശപ്പെടുന്നു.
കൂടാതെ, ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന ഒരു വീട്ടിൽ ഇവ ഉപയോഗിക്കുന്നത് സാഹചര്യത്തെ ഗണ്യമായി അപകടത്തിലാക്കിയേക്കാം. ഗർഭിണികൾ, നവജാതശിശുക്കൾ, കൊച്ചുകുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരെല്ലാം അവയിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഡോ. അരുൺ നായക് പറഞ്ഞു.
ഈ നാല് പാനീയങ്ങൾ ചർമ്മത്തെ സുന്ദരമാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]