മുംബൈ: മലൈക അറോറ പുതിയ രംഗത്തേക്ക് ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്രയിൽ സ്കാർലറ്റ് ഹൗസ് എന്ന പേരിൽ പുതിയ റെസ്റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ഈ ഭക്ഷണശാലയില്‍ മലൈകയുടെ മകൻ അർഹാൻ ഖാനും ഷെയര്‍ ഉണ്ട്. 90 വർഷം പഴക്കമുള്ള പോർച്ചുഗീസ് ബംഗ്ലാവ് വാടകയ്ക്ക് എടുത്താണ് ഭക്ഷണശാല മലൈക, അർഹാൻ, ബാല്യകാല സുഹൃത്ത് മലയ നാഗ്പാൽ, റെസ്റ്റോറേറ്റർ ധവൽ ഉദേഷി എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മലൈക അറോറ തന്റെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭം പ്രഖ്യാപിച്ചത്. മകനും ബിസിനസ് പങ്കാളിയുമായ അർഹാനും ചിത്രത്തിലുണ്ട്. “സ്കാർലറ്റ് ഹൗസ്” എന്ന റന്റോറന്റിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ഇവര്‍ ചിത്രത്തില്‍ ധരിച്ചിരിക്കുന്ന കോട്ടിന് പിറകിലും “സ്കാർലറ്റ് ഹൗസ്” എന്ന് എഴുതിയിട്ടുണ്ട്. ഈ ഭക്ഷണശാലയുടെ ഇടനാഴിയില്‍ നിന്നുള്ള ചിത്രമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് പിറകേ മലൈകയുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആശംസ ലഭിക്കുന്നുണ്ട്. മലൈകയുടെ അടുത്ത സുഹൃത്ത് കരീന ഇന്‍സ്റ്റ പോസ്റ്റിന് അടിയില്‍ ആശംസ നേരുന്നുണ്ട്. മലൈകയുടെ സഹോദരി അമൃത അറോറയും സഹോദരിയുടെ സംരംഭത്തിന് ആശംസ നേരുന്നുണ്ട്.
View this post on Instagram
നേരത്തെ വോഗിന് നല്കിയ അഭിമുഖത്തില്‍ മലൈക തുടങ്ങാന്‍ ഇരിക്കുന്ന സംരംഭം സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നു. “എനിക്ക് നിങ്ങൾക്കെല്ലാം വെറുതെ ഇരിക്കാൻ കഴിയുന്ന ഒരു ഇടം വേണം. ആരും നിങ്ങളുടെ കസേര കൈയ്യേറാന്‍ പറ്റാത്ത ഇടം” എന്നാണ് അന്ന് മലൈക പറഞ്ഞത്.
അടുത്തിടെയാണ് മലൈക അറോറയും നടന് അര്ജുന് കപൂറും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. അതിന് പിന്നാലെയാണ് നടി പുതിയ സംരംഭവുമായി എത്തിയത്.
അർജുൻ കപൂറുമായി പിരിഞ്ഞു, മലൈകയുടെ പുതിയ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വൈറല്‍
‘ജയ് ശ്രീറാം’ എന്ന് പറയാമോ, പോപ്പ് ഗായിക സെലീന ഗോമസിനോട് ഇന്ത്യന്‍ യുവാവ്, സംഭവിച്ചത് – വൈറല്‍ വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]