.news-body p a {width: auto;float: none;}
ഹൈദരാബാദ്:: ബാറ്രിംഗിൽ സൽമാൻ നിസാറും ബൗളിംഗിൽ എം.ഡി നിധീഷും തിളങ്ങിയതോടെ വമ്പന്മാരായ മുംബയെ വീഴ്ത്തി കേരളത്തിന് അട്ടിമറി വിജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മുഷ്താഖ് അലി ട്രോഫിയിലെ മത്സരത്തിലാണ് 43 റൺസിന് കേരളം മുംബയെ തോൽപ്പിച്ചത്. ഇന്ത്യൻ ടീമംഗങ്ങൾ നിറഞ്ഞ മുംബയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കേരളം മറികടന്നു.
ടോസ് നേടിയ മുംബയ് നായകൻ ശ്രേയസ് അയ്യർ കേരളത്തെ ബാറ്റിംഗിനയച്ചു. നായകൻ സഞ്ജുവും(4) മുഹമ്മദ് അസറുദ്ദീനും (13) വേഗം പുറത്തായി. എന്നാൽ രോഹൻ കുന്നുമ്മൽ (87) സൽമാൻ നിസാറുമായി ചേർന്ന് വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കേരളം വമ്പൻ സ്കോർ നേടി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് ആണ് കേരളം അടിച്ചുകൂട്ടിയത്. സൽമാൻ നിസാർ 49 പന്തിൽ 99 റൺസ് നേടി പുറത്താകാതെ നിന്നു. മുംബയ്ക്കായി മോഹിത് അവസ്തി 44 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബയ്ക്ക് വേണ്ടി ഐപിഎൽ കോൺട്രാക്ടിൽ നിന്ന് പുറത്തുപോയതിന്റെ പേരിൽ വിമർശനം നേരിട്ട പ്രിഥ്വി ഷാ (23) മികച്ച രീതിയിൽ തുടക്കം തന്നെങ്കിലും പെട്ടെന്ന് പുറത്തായി. നായകൻ ശ്രേയസ് അയ്യർ നന്നായി തുടങ്ങിയെങ്കിലും ടീം സ്കോർ 100ൽ നിൽക്കെ പുറത്തായി. എന്നാൽ മുൻ നായകൻ രഹാനെ മികച്ച രീതിയിൽ ബാറ്റ്വീശിയതോടെ മുംബയ്ക്ക് പ്രതീക്ഷവച്ചു. 35 പന്തുകളിൽ 68 റൺസ് ആണ് രഹാനെ നേടിയത്. എന്നാൽ രഹാനെ വീണതോടെ കൂടുതൽ മുന്നോട്ട്പോകാനാകാതെ മുംബയ് പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ നിധീഷും രണ്ട് വീതം വിക്കറ്റുകൾ നേടിയ വിനോദ് കുമാറും അബ്ദുൾ ബാസിത്തുമാണ് മത്സരം കേരളത്തിന്റെ വരുതിയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]