.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണപ്പൊതിക്കുള്ളിൽ കഞ്ചാവ്. യുഎസിലാണ് സംഭവം. ഊബർ ഈറ്റ്സ് വഴി ഒരാൾ ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുപോകുന്നതിനിടെ ഡ്രൈവറായ യുവതിക്ക് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താക്കിയത്.
ഓർഡർ ചെയ്ത ഭക്ഷണം കാറിൽ വച്ച് ഓർഡർ ചെയ്തയാൾക്കെത്തിക്കാൻ ഡ്രൈവ് ചെയ്യുകയായിരുന്നു യുവതി. കാറിലാകെ ഒരു പ്രത്യേകതരം മണം പടരുന്നതായി യുവതിക്ക് മനസിലായി. എന്നാൽ, അത് ഏതെങ്കിലും ഭക്ഷണത്തിന്റെ മണമായിരുന്നില്ല. അതിന് കഞ്ചാവിന്റെ മണമാണ് എന്ന് തോന്നിയതോടെ യുവതി ഉടനെ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കവർ തുറന്നപ്പോൾ കണ്ടത് ഭക്ഷണത്തിന് പകരം കഞ്ചാവാണ്. വാഷിംഗ്ടൺ ടൗൺഷിപ്പ് പൊലീസ് ഉടനടി തന്നെ സംഭവത്തിൽ അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും അവർ പുറത്തുവിട്ടു. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, തങ്ങൾ മയക്കുമരുന്ന്, മദ്യം എന്നിവ വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട് എന്നാണ് ഊബർ ഈസ്റ്റ്സ് വിഷയത്തിൽ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]