ധാക്ക : ഇസ്കോണിന് എതിരെ കൂടുതൽ നടപടിയുമായി ബംഗ്ലാദേശ്. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് ആണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി. മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പരിശോധിക്കാനും തീരുമാനമായി.
അതേ സമയം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. രാജ്യ വിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.
ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിലപാട് ബംഗ്ളാദേശ് തള്ളിയതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ തർക്കം വീണ്ടും രൂക്ഷമാകുകയാണ്. ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടതില്ലെന്നാണ് ബംഗ്ളാദേശ് വിദേശകാര്യമന്ത്രാലത്തി്റെ നിലപാട്.
ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി.ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിൽ ‘ഇസ്കോൺ’ നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, ‘സർക്കാർ നടപടികൾ പര്യാപ്തം’
ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗ്ളാദേശിലെ സംഭവവികാസങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ക് ഹസീനയെ പുറത്താക്കി മൊഹമ്മദ് യൂനൂസിൻറെ നേതൃത്വത്തിൽ ബംഗ്ളാദേശിൽ താല്‍ക്കാലിക സർക്കാർ വന്ന ശേഷം വഷളായ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൃഷ്ണ ദാസിൻറെ അറസ്റ്റോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]