.news-body p a {width: auto;float: none;}
കീവ്: യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. വൈദ്യുതി വിതരണം താറുമാറായതോടെ 10 ലക്ഷത്തിലേറെ ജനങ്ങൾ ഇരുട്ടിലായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസിന്റെയും യു.കെയുടെയും മിസൈലുകൾ തങ്ങൾക്ക് നേരെ പ്രയോഗിച്ചതിനുള്ള മറുപടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു. റഷ്യയുടെ പുതിയ ബാലിസ്റ്റിക് മിസൈലുകൾ യുക്രെയിന്റെ ഭരണ സിരാകേന്ദ്രങ്ങളിലാകും ഇനി പതിക്കുക എന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി.